ഡ്യൂറന്റ് കപ്പില്‍  മുഹമ്മദന്‍സിന് ജയം

കൊല്‍ക്കത്ത - 132ാമത് ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ മുഹമ്മദന്‍ സ്‌പോര്‍ടിംഗ് 2-1 ന് ഇന്ത്യന്‍ നേവിയെ തോല്‍പിച്ചു. ഒരു ഗോളടിക്കുകയും രണ്ടാമത്തേതിന് വഴിയൊരുക്കുകയും ചെയ്ത ഡേവിഡ് ലാലന്‍സംഗയാണ് മുഹമ്മദന്‍സിന്റെ വിജയശില്‍പി. അമ്പതാം മിനിറ്റിലാണ് മിസോറാംകാരനായ ലാലന്‍സംഗ മുഹമ്മദന്‍സിന്റെ ആദ്യ ഗോളടിച്ചത്. അറുപത്തൊമ്പതാം മിനിറ്റില്‍ തന്റെ നാട്ടുകാരനായ ലാല്‍റംസംഗ ഫനായിക്ക് ഗോളടിക്കാന്‍ പാസ് നല്‍കിയതും ലാലന്‍സംഗയാണ്. 
ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ഇന്ത്യന്‍ നേവി മലയാളി താരം പി.എം ബ്രിട്ടോയിലൂടെ ഒരു ഗോള്‍ മടക്കി. പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍. 
മുഹമ്മദന്‍സ് ആദ്യ കളി തോറ്റിരുന്നു. മുംബൈ സിറ്റി എഫ്.സിയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.
 

Latest News