ഹ്വാംഗ്ഷു - ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ് ഈ മാസം 21 മുതല്‍ 27 വരെ ഡെന്മാര്‍ക്കിലെ കോപന്‍ഹാഗനില്‍ നടക്കും. മുന്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനും ലോക രണ്ടാം നമ്പര്‍ ഡബ്്ള്‍സ് ജോഡി സത്വിക് സായരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനും ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചു. 16 ഇന്ത്യന്‍ ഷട്‌ലര്‍മാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. അതില്‍ നാലു പേര്‍ മാത്രമാണ് സിംഗിള്‍സില്‍ മാറ്റുരക്കുക. മലയാളി താരം എച്ച്.എസ്. പ്രണോയിയാണ് ആദ്യ പത്തിലുള്ള ഏക സിംഗിള്‍സ് താരം. ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തുമാണ് സിംഗിള്‍സില്‍ പങ്കെുക്കുന്ന മറ്റു താരങ്ങള്‍.
സിന്ധുവിന് മുന്നേറ്റം കടുപ്പമായിരിക്കും. മുന്‍ ഒന്നാം നമ്പര്‍ താരങ്ങളായ നൊസോമി ഒകുഹാരയും മുന്‍ ലോക ചാമ്പ്യന്‍ രചനോക് ഇന്തനോണും ലോക ഒന്നാം നമ്പര്‍ ആന്‍ സെ യംഗുമൊക്കെ സിന്ധുവിന്റെ വഴിയിലുണ്ട്.
ഒമ്പതാം സീഡായ പ്രണോയ് ആദ്യ റൗണ്ടില്‍ കാള്‍ കോളിയോനെനെ നേരിടും. ശ്രീകാന്തിന് 14ാം സീഡ് കെന്‍ഡ നിഷിമോതോയുമായി ഏറ്റുമുട്ടണം.






