പാരിസ് - ബാഴ്‌സലോണയുടെ ഐവറികോസ്റ്റുകാരന്‍ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസി സൗദി അറേബ്യയിലെ അല്‍ അഹ്‌ലി ക്ലബ്ബില്‍ ചേര്‍ന്നു. ഒന്നേ കാല്‍ കോടി യൂറോയുടേതാണ് കരാര്‍. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റിയാദ് മഹ്‌റേസിനെയും ലിവര്‍പൂളില്‍ നിന്ന് റോബര്‍ടൊ ഫിര്‍മിനോയെയും ചെല്‍സിയില്‍ നിന്ന് ഗോള്‍കീപ്പര്‍ എഡ്വേഡ് മെന്‍ഡിയെയും കഴിഞ്ഞ ദിവസങ്ങളില്‍ അഹ്‌ലി ടീമിലെത്തിച്ചിരുന്നു.
2002 ല്‍ എ.സി മിലാനൊപ്പം ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയ ശേഷമാണ് കെസി ബാഴ്‌സയിലേക്ക് ചേക്കേറിയത്.






