അമ്പമ്പോ.. ഇതാണ് ബി.സി.സി.ഐയുടെ വരുമാനം

മുംബൈ - 2021-22 വരെയുള്ള അഞ്ചു വര്‍ഷക്കാലം ബി.സി.സി.ഐക്ക് 1250 കോടി രൂപ മിച്ചമുണ്ടായതായി പാര്‍ലമെന്റില്‍ കണക്ക്. ബി.സി.സി.ഐ സാധാരണഗതിയില്‍ കണക്ക് പ്രസിദ്ധപ്പെടുത്താറില്ല. എങ്കിലും ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സമിതികളിലൊന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 
2022 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷം ബി.സി.സി.ഐക്ക് 4550 കോടി രൂപ മിച്ചമുണ്ടായതായി പാര്‍ലമെന്റില്‍ വെളിപ്പെടുത്തപ്പെട്ടു. 2017-18 ലെ മിച്ചം 1200 കോടിയോളം രൂപയാണ്. 2024-27 കാലയളവില്‍ ഐ.സി.സിയുടെ വരുമാനത്തിന്റെ 38.5 ശതമാനവും ബി.സി.സി.ഐക്കാണ് ലഭിക്കുക, ഏതാണ്ട് 5000 കോടി രൂപ. 


 

Latest News