കല്‍പറ്റ-കോമണ്‍വെല്‍ത്ത് വെയിറ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ അഞ്ജന ശ്രീജിത്തിന് വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് എം.മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.റഫീഖ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍, സെക്രട്ടറി കെ.ഷിനിത്ത്, ഭരണസമിതി അംഗം പി.കെ.അയൂബ് എന്നിവര്‍ പങ്കെടുത്തു.
ഇരട്ട സ്വര്‍ണവുമായി മാത്യു
കല്‍പറ്റ-കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന എ.എഫ്.ഐ രണ്ടാമത് ഓള്‍ കേരള മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യഷിപ്പില്‍ വയനാട് സ്വദേശിക്ക് ഇരട്ട സ്വര്‍ണം. ചെന്നലോട് വലിയനിരപ്പില്‍ റിട്ട.സുബേദാര്‍ മാത്യുവാണ് 1500, 800 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാമനായത്. സൈന്യത്തില്‍നിന്നു വിരമിച്ചശേഷം ദീര്‍ഘദൂര ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മാത്യു ദേശീയ മത്സരങ്ങളിലടക്കം സമ്മാനിതനായിട്ടുണ്ട്.






