ഹ്വാംഗ്ഷു - ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോളില്‍ ഇന്ത്യയുടെ ആദ്യ കളി ആതിഥേയരായ ചൈനയുമായി. സുനില്‍ ഛേത്രി, സന്ദേശ് ജിംഗന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു എന്നീ മൂന്ന് പരിചയസമ്പന്നരായ കളിക്കാരുമായാണ് ഇന്ത്യയുടെ യുവ നിര ഏഷ്യന്‍ ഗെയിംസില്‍ ഇറങ്ങുക. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഇളവ് നേടിയാണ് ടീം ഏഷ്യാഡില്‍ പങ്കെടുക്കുന്നത്. ഏഷ്യയിലെ ആദ്യ എട്ട് റാങ്കുകാര്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ നേരിട്ട് പ്രവേശനം. ഇന്ത്യ പതിനെട്ടാം റാങ്കാണ്.
സെപ്റ്റംബര്‍ 19 നാണ് ഇന്ത്യ-ചൈന മത്സരം. 21 ന് ബംഗ്ലാദേശിനെയും 24 ന് മ്യാന്മറിനെയും ഇന്ത്യ നേരിടും. മലയാളി മിഡ്ഫീല്‍ഡര്‍ കെ.പി രാഹുല്‍ ഇന്ത്യന്‍ ടീമിലുണ്ട്.
വനിതാ ടീമിന്റെ ആദ്യ മത്സരം ചൈനീസ് തായ്‌പെയ്‌ക്കെതിരെയാണ്. തായ്‌ലന്റാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. പുരുഷ ടീമിനെ ഇഗോര്‍ സ്റ്റിമാചും വനിതാ ടീമിനെ തോമസ് ഡാനര്‍ബിയുമാണ് പരിശീലിപ്പിക്കുന്നത്.






