ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍ വിവാഹിതനായി, വധു കശ്മീരില്‍നിന്ന്

മുംബൈ- ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാന്‍ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സര്‍ഫറാസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. റൊമാന ജാഹുര്‍ എന്നാണ് വധുവിന്റെ പേരെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'വിവാഹം കശ്മീരില്‍വച്ചു നടത്താനാണു നിയോഗമെന്ന്' സര്‍ഫറാസ് കശ്മീരി മാധ്യമങ്ങളോടു പ്രതികരിച്ചു.

ദൈവം തീരുമാനിച്ചാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഗ്രൗണ്ടില്‍ ഇറങ്ങുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി സര്‍ഫറാസ് പറഞ്ഞു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, ഇന്ത്യന്‍ താരങ്ങളായ ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സമൂഹമാധ്യമത്തില്‍ താരത്തിന് ആശംസകള്‍ അറിയിച്ചു. 25 വയസ്സുകാരനായ സര്‍ഫറാസ് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

 

Latest News