റിയാദ് - സൗദി അറേബ്യയിലേക്ക് പ്രധാന ആഗോള കായിക മത്സരങ്ങള്‍ കൊണ്ടുവരാനുദ്ദേശിച്ച് സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ കീഴില്‍ പുതിയ കമ്പനി രൂപീകരിച്ചു. എസ്.ആര്‍.ജെ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നാണ് കമ്പനി അറിയപ്പെടുക.
പ്രധാന കായിക മത്സരങ്ങള്‍ക്ക് സൗദിയില്‍ വേദിയൊരുക്കുന്നതിന് പുറമെ ജനപ്രിയ കായികമേളകളുടെ വാണിജ്യ അവകാശം നേടിയെടുക്കാനും കമ്പനി ശ്രമിക്കും. സൗദിയെ ലോകത്തിലെ പ്രധാന സ്‌പോര്‍ട്‌സ്, എന്റര്‍ടയ്ന്‍മെന്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ 2010 പദ്ധതിയില്‍ സ്‌പോര്‍ട്‌സിനും ടൂറിസത്തിനും എന്റര്‍ടയ്ന്‍മെന്റിനും പ്രധാന സ്ഥാനമുണ്ട്.
സമീപകാലത്ത് സൗദി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ നിരവധി ലോകോത്തര കളിക്കാരുമായി കരാറൊപ്പിട്ടു. ഗോള്‍ഫില്‍ വലിയ വിപ്ലവത്തിന് വഴിമരുന്നിട്ടു. പുരുഷ, വനിതാ ടെന്നിസ് അസോസിയേഷനുകളും സൗദിയുമായി ചര്‍ച്ചയിലാണ്.






