ഡ്യൂറന്റ് കപ്പ്: മുഹമ്മദന്‍സിന് കൊല്‍ക്കത്തയില്‍ തോല്‍വി

കൊല്‍ക്കത്ത - ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ടിംഗിനെ മുംബൈ സിറ്റി എഫ്.സി ഒന്നിനെതിരെ മൂന്നു ഗോളിന് തകര്‍ത്തു. കിഷോര്‍ ഭാരതി ക്രിരംഗനില്‍ ആദ്യ 35 മിനിറ്റിലായിരുന്നു മുംബൈയുടെ മൂന്നു ഗോളും. ഇടവേളക്ക് മുമ്പെ മുഹമ്മദന്‍സും സ്‌കോര്‍ ചെയ്തു. ഡേവിഡ് ലാലന്‍സംഗയുടെ ഗോള്‍ മുഹമ്മദന്‍സിന് ഉത്തേജകനം പകരുകയും രണ്ടാം പകുതിയില്‍ അവര്‍ ആഞ്ഞടിക്കുകയും ചെയ്തു. പക്ഷെ ഗോള്‍ പിറന്നില്ല. 
റോസ്റ്റിന്‍ ഗ്രിഫിത്‌സ്, ജോര്‍ജ് പെരേര ഡിയാസ്, ലാലിന്‍സുവാല ചാംഗ്‌ടെ എന്നിവരാണ് മുംബൈക്കു വേണ്ടി ഗോള്‍ കണ്ടെത്തിയത്. ജാംഷഡ്പൂര്‍ എഫ്.സി, ഇന്ത്യന്‍ നേവി എന്നിവയാണ് ഗ്രൂപ്പ് ബി-യിലെ മറ്റു ടീമുകള്‍. 
അസമിലെ കൊക്രാജാറില്‍ നടക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഡ്യൂറന്റ് കപ്പ് മത്സരത്തില്‍ ഐ-ലീഗ് ടീമായ രാജ്‌സഥാന്‍ യുനൈറ്റഡ് 1-0 ന് ബോഡോലാന്റ് എഫ്.സിയെ തോല്‍പിച്ചു. നാല്‍പത്തേവാം മിനിറ്റില്‍ വില്യം പോളിയാങ്കമാണ് ഏക ഗോളടിച്ചത്. രാജസ്ഥാനാണ് വ്യക്തമായും മുന്‍തൂക്കമെങ്കിലും ആതിഥേയ ടീമിന് ഗാലറിയുടെ ശക്തമായ പിന്തുണ ലഭിച്ചു. 


 

Latest News