കോച്ചായി ഫ്ളവർ, ആര്‍.സി.ബി ക്ലച്ച് പിടിക്കുമോ?

ബംഗളൂരു - ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ തലവര മാറ്റാന്‍ കോച്ചായി ആന്‍ഡി ഫ്ലവര്‍ എത്തുന്നു. സഞ്ജയ് ബാംഗര്‍, മൈക് ഹെസ്സന്‍ സഖ്യത്തെ ഒഴിവാക്കിയാണ് സിംബാബവെക്കാരനെ ചുമതലയേല്‍പിച്ചത്. 
2010 ല്‍ ഇംഗ്ലണ്ടിനെ ട്വന്റി20 ലോകകപ്പ് വിജയത്തിലേക്ക് പരിശീലിപ്പിച്ച ഫഌര്‍ ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ആര്‍.സി.ബി നായകന്‍ ഫാഫ് ഡുപ്ലെസിക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ലീഗില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. കഴിഞ്ഞ സീസണില്‍ ആര്‍.സി.ബി ആറാം സ്ഥാനത്തായിരുന്നു. 

Latest News