ഈ സീസണിലെ ആദ്യ ഹാട്രിക്‌, ഡ്യൂറന്റ് പോരില്‍ നോര്‍ത്ഈസ്റ്റ്

ഗുവാഹതി- ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഷില്ലോംഗ് ലജോംഗിനെ നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്തു. പാര്‍ഥിബ് ഗൊഗോയി ഹാട്രിക് നേടി. 
ഗുവാഹതി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുപത്തഞ്ചാം മിനിറ്റില്‍ പാര്‍ഥിബ് ഗൊഗോയിയിലൂടെയാണ് നോര്‍ത്ഈസ്റ്റ് അക്കൗണ്ട് തുറന്നത്. പത്തു മിനിറ്റിനു ശേഷം പെനാല്‍ട്ടിയിലൂടെ റൊമയ്ന്‍ ഫിലിപ്പോറ്റിയു സ്‌കോറുയര്‍ത്തി. രണ്ടാം പകുതിയില്‍ ലജോംഗ് തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അറുപത്തഞ്ചാം മിനിറ്റില്‍ പാര്‍ഥിബ് വീണ്ടും ഗോളടിച്ചതോടെ ലജോംഗിന്റെ ആക്രമണം ക്ഷയിച്ചു. എഴുപത്തഞ്ചാം മിനിറ്റില്‍ പാര്‍ഥിബ് ഹാട്രിക് പൂര്‍ത്തിയാക്കി. 2023-24 ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണിലെ ആദ്യ ഹാട്രിക്കാണ് ഇത്. 

Latest News