ന്യൂദല്‍ഹി -ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ കോച്ച് ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു. ഇരുപത്തിരണ്ടംഗ ടീമില്‍ ഒരു മലയാളിയേയുള്ളൂ-മിഡ്ഫീല്‍ഡര്‍ കെ.പി രാഹുല്‍. സെപ്റ്റംബര്‍ 19 നാണ് ഏഷ്യാഡ് ചൈനയിലെ ഹ്വാംഗ്ഷുവില് ആരംഭിക്കുക. ആറ് ഗ്രൂപ്പുകളിലായി 23 ടീമുകള്‍ ഏഷ്യാഡില്‍ മത്സരിക്കും. ഇന്ത്യ ഗ്രൂപ്പ് എ-യില്‍ ചൈന, ബംഗ്ലാദേശ്, മ്യാന്മര് ടീമുകള്‍ക്കൊപ്പമാണ്. ഇന്ത്യ രണ്ടു തവണ ഏഷ്യാഡില്‍ ഫുട്ബോള്‍ സ്വര്‍ണം നേടിയിരുന്നു.
23 വയസ്സിന് താഴെയുള്ള കളിക്കാരാണ് പ്രധാനമായും ഏഷ്യാഡില്‍ പങ്കെടുക്കുക. ടീമിലെ പ്രായക്കൂടുതലുള്ള മൂന്നു കളിക്കാര്‍ സുനില്‍ ഛേത്രി, സന്ദേശ് ജിംഗന്, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരാണ്.






