പാരിസ് - റിയാദ് മഹ്‌റേസിനും റോബര്‍ടൊ ഫിര്‍മിനോക്കും എഡ്വേഡ് മെന്‍ഡിക്കും പിന്നാലെ ജിദ്ദ അല്‍ അഹ്‌ലിയിലേക്ക് മറ്റൊരു പ്രമുഖ താരം കൂടി. ഫ്രഞ്ച് വിംഗര്‍ അലന്‍ സയ്ന്റ് മാക്‌സിമിന്‍ വരും സീസണുകളില്‍ അല്‍ അഹ്‌ലി ജഴ്‌സിയിടും. സൗദിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസിലില്‍ നിന്നാണ് മാക്‌സിമിന്‍ അല്‍ അഹ്‌ലിയിലേക്കെത്തുന്നത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. മൂന്നു കോടി പൗണ്ടിന്റെതാണ് കരാറെന്ന് കരുതുന്നു.
ഇരുപത്താറുകാരന്‍ ന്യൂകാസിലിനു വേണ്ടി 124 കളികളില്‍ 13 ഗോളടിച്ചിട്ടുണ്ട്. 2019 ല്‍ ഫ്രഞ്ച് ക്ലബ്ബ് നീസില്‍ നിന്നാണ് ന്യൂകാസിലിലെത്തിയത്. ഫ്രാന്‍സിന്റെ യൂത്ത് ടീമുകളില്‍ കളിച്ചിട്ടുണ്ട്.






