Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മരിക്കുന്ന വേമ്പനാട് കായൽ

കടലും പശ്ചിമഘട്ടമലനിരകളും ഉൾപ്പെടുന്ന ജൈവശൃംഖലയിലെ പ്രധാനകണ്ണിയായ കായലിന് സവിശേഷമായ ധർമമാണ് പ്രകൃതി നൽകുന്നത്. കടലിലെ ചാകരയും കുട്ടനാട്ടിലെ നെല്ലറയും വേമ്പനാട് കായലിനോട് കടപ്പെട്ടിരിക്കുന്നതാണ്. എന്നാൽ ആരാലും സംരക്ഷിക്കപ്പെടാനില്ലാതെ കായൽ ഒരർഥത്തിൽ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാം. 


വേമ്പനാട് കായലും കരയുമൊക്കെ മലയാളിക്ക് എക്കാലവും ആശയും ആശ്രയവുമാണ്.വീശിയടിക്കുന്ന കാറ്റിൽ ഇളകിമറിയുന്ന കായൽ ഒരു ജനതയുടെ ജീവിത സംസ്‌ക്കാരത്തിന്റെ ഭാഗമായി എക്കാലവും നിലകൊള്ളുന്നു. കായലോരത്തെ കുടുംബങ്ങൾക്ക് കക്കയും മൽസ്യവും നൽകി ജീവിതോപാധിയാകുന്നത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഈ തടാകമാണ്. മധ്യകേരളത്തിന്റെയാകെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നതും കേരളത്തിലെ എറ്റവും വലിയ കായലായ വേമ്പനാടാണ്. കായൽ നൽകുന്ന വിഭവങ്ങൾക്കുപുറമെ വിദേശനാണ്യമടക്കം നേടിത്തരുന്ന കേരളത്തിലെ വിനോദ സഞ്ചാരമേഖലയുടെ നെടുംതൂണുമാണ് വിശാലമായ ഈ കായൽ. ഹൗസ്ബോട്ട് യാത്രയും കായൽക്കരയിൽപണിതുയർത്തിയ വലിയ റിസോർട്ടുകളും കായലിനുനടുവിലെ ദ്വീപായ പാതിരാമണലുമെല്ലാം കായൽ കൊണ്ടുവന്ന ടൂറിസം സാധ്യതകളാണ്. ഇതൊക്കെയായിട്ടും കായലിനെ സംരക്ഷിക്കാൻ അതിന്റെ ഗുണഭോക്താക്കളും അധികാരികളും ചെറുവിരലനക്കുന്നില്ല എന്നതാണ് വസ്തുത. 
കടലും പശ്ചിമഘട്ടമലനിരകളും ഉൾപ്പെടുന്ന ജൈവശൃംഖലയിലെ പ്രധാനകണ്ണിയായ കായലിന് സവിശേഷമായ ധർമമാണ് പ്രകൃതി നൽകുന്നത്. കടലിലെ ചാകരയും കുട്ടനാട്ടിലെ നെല്ലറയും വേമ്പനാട് കായലിനോട് കടപ്പെട്ടിരിക്കുന്നതാണ്. എന്നാൽ ആരാലും സംരക്ഷിക്കപ്പെടാനില്ലാതെ കായൽ ഒരർഥത്തിൽ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാം. വിവിധ ഘട്ടങ്ങളിലായി നടത്തിവരുന്ന പഠനങ്ങളിലൊക്കെയും വിവരണാതീതമായ കായലിന്റെ ദുരവസ്ഥയാണ് വെളിവാകുന്നത്. അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാനോ മൽസ്യസമ്പത്തിന്റെ ഗണ്യമായ കുറവിന് പരിഹാരം കാണാനോ കുട്ടനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ തോതിൽ കാലക്രമേണ ഉപ്പുവെള്ളവും ശുദ്ധജലവും കയറ്റിയിറക്കാനുള്ള ശാശ്വത സംവിധാനങ്ങളൊന്നും ഇക്കാലമത്രയും തയാറാക്കിയിട്ടില്ല എന്നതാണ് ഗൗരവതരമായ പ്രശ്നം. ഇതുമൂലം കായലിന്റെ സന്തുലിതാവസ്ഥയാകെ തകിടംമറിഞ്ഞ സ്ഥിതിയിലാണ്. തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും കൊച്ചി-കായംകുളം പൊഴികളും വേമ്പനാട്ടിലെ വെള്ളം കടലിലെത്തിക്കുമെങ്കിലും ആവശ്യമായ തോതിൽ വെള്ളം കടലിലേക്ക് എത്തിക്കാനും തിരിച്ച് ഉപ്പുരസമുള്ള ജലം കായലിലേക്ക് കടത്താനും സംവിധാനമില്ല. ഓരോവർഷവും കായലിലും കായലിന്റെ ജലസ്രോതസുകളിലും അടിഞ്ഞുകൂടുന്ന മണലും എക്കലും വാരി മാറ്റി കായലിന്റെയും നദികളുടെയും ആഴം നിലനിർത്താൻ പദ്ധതികളൊന്നുമില്ല. കുട്ടനാട്ടിൽ കായലുകളിലെ കട്ടകുത്തൽ പ്രക്രിയ പൂർണമായും നിലച്ചു. വൻതോതിൽ കൃഷിചെയ്തിരുന്ന കാലത്തെല്ലാം കായലിന്റെ അടിത്തട്ടിലുള്ള കട്ടചെളിമണ്ണ്വി ദഗ്ധരായ തൊഴിലാളികൾ മുങ്ങി കുത്തിയെടുത്ത് ബണ്ടും റോഡുകളും നിർമിച്ചത് പഴങ്കഥയായി മാറിക്കഴിഞ്ഞു. നദികളിലെ മണൽ വാരുന്നത്നി രോധിച്ചതിലൂടെ പരമ്പരാഗതമായ ഈ കട്ടകുത്തലും അതിൽപ്പെട്ടു. കട്ടകുത്തിയിരുന്ന ഘട്ടത്തിൽ കുട്ടനാട്ടിലെ നദികളും തോടുകളും എല്ലാക്കാലവും നിറഞ്ഞുകവിയില്ലായിരുന്നു. ഇപ്പോൾ ചെറിയൊരു മഴയെത്തിയാലും കുട്ടനാട്ടിലെ സർവ തോടുകളും നദികളും കവിഞ്ഞൊഴുകി കൃഷിയും വീടുകളും എല്ലാം നശിപ്പിക്കുന്നു. അശാസ്ത്രീയമായ നിയമങ്ങളും അതിന്റെ നടത്തിപ്പുമാണ് കുട്ടനാടിനെയും വേമ്പനാട് കായലിനെയും ഇത്രത്തോളം നാശത്തിലേക്ക് എത്തിച്ചതെന്ന് പറയാം. വേമ്പനാട് കായലിന്റെ വിസ്തൃതിയിലുണ്ടായ കുറവ് വളരെ ഗൗരവമായി കാണേണ്ടതാണ്. വർഷംതോറും കായലിന്റെ വിസ്തൃതി കുറയുന്നതിനെ സംബന്ധിച്ച് പഠനം നടത്തി കൃത്യമായ ഇടപെടലുണ്ടായില്ലെങ്കിൽ സമീപഭാവിയിൽ തന്നെ കായൽ ഗുരുതരമായ പ്രതിസന്ധി നേരിടും. 1983 ലാണ് വിസ്തൃതി സംബന്ധിച്ച ആധികാരിക പഠനം നടന്നിട്ടുള്ളത്. ആ പഠനത്തിലെ കണക്കുകൾ അവലംബിച്ചുകൊണ്ടാണ്ക ഴിഞ്ഞവർഷം കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല  (കുഫോസ്) റിപ്പോർട്ട് പുറത്തുവിട്ടത്. ഏതുപഠനത്തിലും കായലിന്റെ വിസ്തൃതിയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 120 വർഷംകൊണ്ട് ആകെ കായലിന്റെ 70 ശതമാനവും നഷ്ടപ്പെട്ടുവെന്ന് ഈ പഠനങ്ങൾ വെളിവാക്കുന്നു.
1900 ൽ 2600 മില്യൻ ക്യുബിക് മീറ്ററായിരുന്ന വേമ്പനാടിന്റെ സംഭരണശേഷി ഇപ്പോൾ 387 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞു. ഒരു നൂറ്റാണ്ടുകൊണ്ട് 155 ചതുരശ്രകിലോമീറ്റർ കായൽ കരയായി മാറിയത് ഞെട്ടിക്കുന്ന വിവരമാണ്. 1900ൽ 365 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന കായൽ 2023 ആയപ്പോഴേക്കും 210 ചതുരശ്രകിലോമീറ്ററായി. ഇത്രയേറെ വിസ്തൃതി കുറയുന്നതിന്കാ രണമായതിൽ പ്രധാനം നഗരവത്കരണമാണ്. കായലിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളാണ് വല്ലാർപാടവും വില്ലിംഗ്ടൺ ഐലന്റും മറൈൻ ഡ്രൈവുമൊക്കെ. ഇപ്പോളവിടെമെല്ലാം കൊച്ചിയെന്ന മഹാനഗരത്തിന്റെ ഭാഗമാണ്. കൊച്ചിക്കായൽ വിട്ട് വടക്കോട്ട് പോയാൽ കായൽ നേർത്ത് നദിയായി മാറിയിട്ടുണ്ട്്്. കൊച്ചി കോട്ടപ്പുറം മുനമ്പം മുതൽ പുന്നമട വരെ 96 കിലോമീറ്ററിലാണ് കായൽ നീണ്ടുകിടക്കുന്നത്. 20 കിലോമീറ്റർ വരെ വീതിയുണ്ടായിരുന്ന കാലമൊക്കെ പോയ്മറഞ്ഞു. ഇപ്പോൾ ഏറ്റവുമധികം വീതിയുള്ള കായൽപ്രദേശം ആലപ്പുഴ ജില്ലയിലെ മുഹമ്മ മുതൽ കോട്ടയം ജില്ലയിലെ കുമരകം വരെയുള്ള പ്രദേശമാണ്. ഇവിടെ 9 കിലോമീറ്ററാണ് വീതി. കായലിന്റെ അടിത്തട്ടിലുള്ള എക്കലും മാലിന്യവും വേമ്പനാടിനെ അക്ഷരാർഥത്തിൽ മാലിന്യസംഭരണിയാക്കി. 3000 മുതൽ 3500 വരെ ടൺ പ്ലാസ്റ്റിക് മാലിന്യം കായലിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്തുമാത്രം 50 വർഷം മുമ്പ്എ ട്ടുമുതൽ 10 മീറ്റർ വരെ ആഴമുണ്ടായിരുന്നിടത്ത് ഇപ്പോൾ ഒന്നര-രണ്ട്മീ റ്റർ ആഴമാണുള്ളത്. പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ, കാലങ്ങളായുള്ള എക്കലും ചെളിയും കുമിഞ്ഞുകൂടുകയാണ്. ഇത് നീക്കംചെയ്യാത്തത് കക്കയുടെ ഉൽപ്പാദനത്തേയും ബാധിക്കുന്നുണ്ട്. പണ്ട് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ കിഴക്കുനിന്നെത്തുന്ന മലവെള്ളത്തിനൊപ്പം വേമ്പനാട് കായലിലെ എക്കലും കടലിലേക്ക് ഒഴുകുന്നു. ഇത് എത്തുന്നത് കടലിൽ ചാകര ഉണ്ടാകുന്നതിന്കാ രണമായിരുന്നു. പുറക്കാട്ടും തുമ്പോളിയിലും ചെല്ലാനത്തുമൊക്കെ ചാകര രൂപപ്പെട്ടിരുന്നതിപ്രകാരമായിരുന്നു. വേമ്പനാട് കായലിൽ വെള്ളമെത്തിക്കുന്ന നദികളിലും മണലും എക്കലും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് നദികളുടെ ഒഴുക്ക് നിലച്ച് വെള്ളം കരയിലേക്ക്വ ഴിമാറുന്നതിന് കാരണമായിട്ടുണ്ട്. മണൽവാരൽ നിരോധനം നിൽക്കുന്നതിനാൽ നദികളേറെയും നികത്തപ്പെടുന്നു. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ, പെരിയാർ എന്നീ ആറ്ന ദികളിൽ നിന്നുള്ള വെള്ളമാണ് വേമ്പനാടിലേക്ക് എത്തുന്നത്. നദികളിലൂടെ എത്തുന്ന വെള്ളത്തിൽ വിഷാംശവും കോളിഫോം ബാക്ടീരിയയും നിറഞ്ഞതാണെന്ന്  പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശബരിമല സീസണാകുമ്പോൾ പമ്പയിലൂടെ വൻതോതിൽ മനുഷ്യവിസർജ്യം ഒഴുകിയെത്തുന്നുണ്ട്്്. സീസണിൽ ശരാശരി 100 മില്ലി ലിറ്റർ വെള്ളത്തിൽ 10000 കോളിഫോം ബാക്ടീരിയ വേമ്പനാട് കായലിലേക്ക്് പമ്പാ നദി എത്തിക്കുമെന്നാണ് കണക്ക്.
കൂടാതെ കുട്ടനാട്-അപ്പർകുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ കക്കൂസ് ടാങ്കുകൾ മഴക്കാലത്ത് നിറഞ്ഞൊഴുകി വേമ്പനാടിൽ പതിക്കുന്നു.ഇതിനൊന്നും ശാശ്വതമായ ഒരു പരിഹാരവും ഇനി സാധ്യമല്ലാത്തതിനാൽ വേമ്പനാടിന് മാലിന്യംപേറി നശിക്കാനാണ് വിധി.
മാലിന്യത്തിന്റെ തോത് വർധിക്കുകയും അശാസ്ത്രീയമായി ബണ്ടുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനാൽ വേമ്പനാട് കായലിലെ മൽസ്യസമ്പത്തിൽ വലിയ ശോഷണമാണ് സംഭവിച്ചിരിക്കുന്നത്. മുമ്പ് 115 ഇനം മൽസ്യങ്ങളാണ് കായലിൽ വസിച്ചിരുന്നത്. ഇന്നത് 80ൽ താഴെയായി മാറിയിട്ടുണ്ട്. ചിലയിനങ്ങൾ വല്ലപ്പോഴും എത്താറുണ്ടെങ്കിലും വേമ്പനാട്ടിൽ മാത്രം ഉണ്ടായിരുന്ന 20 ഇനങ്ങൾ പൂർണമായും ഇല്ലാതായിക്കഴിഞ്ഞു. വിഖ്യാതമായ കുട്ടനാടൻ കൊഞ്ചിന്റെ കേന്ദ്രമായ വേമ്പനാടിൽ ഈ കൊഞ്ച് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്വ ൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന കുട്ടനാടൻ കൊഞ്ച് ഇന്ന്  പേരിലൊതുങ്ങി. 
1970 കളിൽ പ്രതിവർഷം ശരാശരി 430 ടൺവരെ കൊഞ്ച്കി ട്ടിയിരുന്ന വേമ്പനാട് കായലിൽ നിന്ന് ഇപ്പോൾ പ്രതിവർഷം 17 ടൺ കൊഞ്ച് മാത്രമാണ് ലഭ്യമാകുന്നത്. രണ്ടായിരത്തിനുശേഷമുള്ള രണ്ട്പ തിറ്റാണ്ടിനിടയിലാണ് ഇത്രയധികം കുറവ് വന്നിട്ടുള്ളത്. തൊണ്ണൂറുകളിൽ 200 മുതൽ 250 വരെ ടൺ കൊഞ്ച് വേമ്പനാട് കായലിൽ നിന്ന് ലഭിച്ചിരുന്നു. ഇരുപതുവർഷമായി ഗണ്യമായ തോതിൽ പ്രത്യുൽപ്പാദനം കുറഞ്ഞ് അവസാന വർഷത്തെ കണക്കനുസരിച്ച് 17 ടൺ കൊഞ്ച് മാത്രമാണ്ല ഭിച്ചിരിക്കുന്നത്. 
വേമ്പനാട് കായലിന്റെ സന്തുലിതാവസ്ഥയിലുണ്ടായ വ്യതിയാനവും തണ്ണീർമുക്കം ബണ്ട് അശാസ്ത്രീയമായി അടച്ചിടുന്നതുമാണ് കൊഞ്ചിന്റെ ഉൽപ്പാദനത്തിന് തിരിച്ചടിയായിരിക്കുന്നത്. ഉപ്പുരസമുള്ള ജലത്തിൽ മുട്ടയിടുകയും  ശുദ്ധജലത്തിൽ വളരുകയും ചെയ്യുന്നതാണ് കുട്ടനാടൻ കൊഞ്ചിന്റെ രീതി. കടൽവെള്ളം കയറി കായലിൽ ഉപ്പുരസമുണ്ടാകുന്ന ഒക്ടോബർ-നവംബർ മാസങ്ങളിലാണ് കൊഞ്ചിന്റെ പ്രത്യുൽപ്പാദനം നടക്കുക. ഇക്കാലയളവിൽ കൊഞ്ചുകൾ കൂട്ടമായി ഉപ്പുരസമുള്ള തണ്ണീർമുക്കം ബണ്ടിന് വടക്ക് കിഴക്ക് വൈക്കം ഭാഗത്തേക്ക്പോ കും. അവിടെ മുട്ടയിടുകയും വിരിയാൻ കാത്തുനിൽക്കുകയും ചെയ്യും.
പ്രജനനകാലത്ത് അമ്മ കൊഞ്ച് കുഞ്ഞുങ്ങളെ സൂക്ഷിക്കുകയും അമ്മ തയാറാക്കുന്ന പ്രത്യേക നഴ്സറിയിൽ സംരക്ഷിക്കുകയും ചെയ്യുന്നു. ചെമ്മീനിന്റെ വലുപ്പമെത്തുമ്പോൾ ഇവയെ കായലിലേക്ക് വിടും. ഒരു കൊഞ്ച് ഒരു ലക്ഷം കുഞ്ഞുങ്ങളെ വരെ ഉൽപ്പാദിപ്പിക്കും. പിന്നീട് ശുദ്ധജലമുള്ള കുട്ടനാടൻ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങുമ്പോഴേക്കും തണ്ണീർമുക്കം ബണ്ട്അ ടച്ചിട്ടുണ്ടാകും. 
ഇതുമൂലം കോടിക്കണക്കിന് കൊഞ്ച് കുഞ്ഞുങ്ങൾ വേമ്പനാട് കായലിന്റെ വിശാലമായ തെക്കൻഭാഗത്തേക്ക് എത്താൻ കഴിയാതെ തണ്ണീർമുക്കം ബണ്ട് ഭാഗത്തുവച്ച് നശിക്കുന്നു. ഇതിനുപരിഹാരമായി തണ്ണീർമുക്കം ബണ്ടിനോട് ചേർന്ന്് മൽസ്യവഴി (ഫിഷ് വേ) നിർമിക്കണമെന്ന ആവശ്യത്തിന്  പഴക്കമേറെയാണ്.  20000 ലധികം നീർക്കാക്കകൾ ഇവിടെ വസിച്ചിരുന്നു. വേമ്പനാട് തണ്ണീർത്തടം സീസണിൽ നിരവധി ദേശാടന പക്ഷികൾക്ക് ആതിഥ്യമരുളുന്നുണ്ട്. ഇതുകൂടാതെയാണ് നൂറിലധികം പക്ഷികളെ തദ്ദേശീയമായി വഹിക്കുന്നത്. കായൽ സംരക്ഷണത്തിനാവശ്യമായ നടപടികളിൽ നിന്ന് ഇനിയും പിന്നോട്ടുപോയിക്കൂടാ. കൃത്യമായ കണക്കെടുപ്പ് നടക്കണം. കായൽ വീണ്ടെടുപ്പ് തുടങ്ങേണ്ടതിന് ഉപഗ്രഹ സർവേ അനിവാര്യമാണ്. 
സർവേയുടെ അടിസ്ഥാനത്തിൽ അതിരിട്ട് സംരക്ഷിക്കണം. അനധികൃത നിർമാണങ്ങൾ അതെത്രയാണെങ്കിലും തിരിച്ചുപിടിക്കണം. വ്യവസായ ശാലകളിൽ നിന്നും കൃഷിയിടത്തിൽ നിന്നും പുറംതള്ളുന്ന വെള്ളം നദികളിലേക്കും കായലിലേക്കും ഒഴുക്കുന്നതിനുമുമ്പ് പൂർണമായി സംസ്‌ക്കരിക്കുന്നുണ്ടെന്ന്ഉ റപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പഠനങ്ങളും നിർദ്ദേശങ്ങളും പുസ്തകത്തിൽ തന്നെ ഉറങ്ങുകയും വളർച്ചയുടേയും വികസനത്തിന്റെയും കഥകൾ വേമ്പനാടിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു.

Latest News