സന്തോഷ് ട്രോഫി: കേരളം, ഗോവ ഒരു ഗ്രൂപ്പില്‍ 

ന്യൂദല്‍ഹി - സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന്റെയും ഗ്രൂപ്പുകളായി. സന്തോഷ് ട്രോഫിയില്‍ 38 ടീമുകളും വനിതാ ചാമ്പ്യന്‍ഷിപ്പില്‍ 37 ടീമുകളും പങ്കെടുക്കും. കഴിഞ്ഞ തവണ ഫൈനലിലെത്തിയ കര്‍ണാടകക്കും മേഘാലയക്കും അവസാന റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. കഴിഞ്ഞ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തിയ തമിഴ്‌നാട്, ഹരിയാന ടീമുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 
സന്തോഷ് ട്രോഫിയില്‍ 36 ടീമുകളെ ആറു ഗ്രൂപ്പുകളാക്കിത്തിരിച്ചു. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളില്‍ നിന്നുമായി നാല് മികച്ച രണ്ടാം സ്ഥാനക്കാരും നിലവിലെ ഫൈനലിസ്റ്റുകളും അവസാന റൗണ്ടിലേക്ക് മുന്നേറും.
കേരളം ഗ്രൂപ്പ് എ-യിലാണ്. ഗോവ, ഛത്തിസ്ഗഢ്, ഗുജറാത്ത്, അരുണാചല്‍പ്രദേശ്, ജമ്മു കശ്മീര്‍ ടീമുകളും ഈ ഗ്രൂപ്പിലാണ്.
 

Latest News