പാക്കിസ്ഥാന്റെ ലീഡ് 400 പിന്നിടുന്നു

കൊളംബൊ - ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കനത്ത ലീഡ് പടുത്തുയര്‍ത്തി പാക്കിസ്ഥാന്‍. ഓപണര്‍ അബ്ദുല്ല ശഫീഖ് കരിയര്‍ ബെസ്റ്റായ 201 റണ്‍സടിക്കുകയും ആഗ സല്‍മാന്‍ സെഞ്ചുറിയുമായി പുറത്താവാതെ നില്‍ക്കുകയും (132 നോട്ടൗട്ട്) ചെയ്തതോടെ പാക്കിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 563 ലെത്തി. രണ്ടു ദിവസം ശേഷിക്കെ പാക്കിസ്ഥാന് 397 റണ്‍സ് ലീഡായി. ശഫീഖിന്റെ ആദ്യ ഡബ്ള്‍ സെഞ്ചുറിയാണ് ഇത്. 19 ബൗണ്ടറിയും നാല് സിക്‌സറുമുണ്ട് ഓപണറുടെ ഇന്നിംഗ്‌സില്‍. 
ഇരട്ട സെഞ്ചുറി നേടിയ ഉടനെ സിക്‌സറടിക്കാനുള്ള ശ്രമത്തിലാണ് വിക്കറ്റ് തുലച്ചത്.
 

Latest News