ആദ്യ സ്റ്റാര്‍ടിന് മെസ്സി, ആഹ്ലാദത്തില്‍ മയാമി

ഫോര്‍ട് ലോഡര്‍ഡെയ്ല്‍ - ഇന്റര്‍ മയാമിക്കു വേണ്ടി ആദ്യ സ്റ്റാര്‍ടിനൊരുങ്ങി ലിയണല്‍ മെസ്സി. ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ ടൂര്‍ണമെന്റില്‍ മയാമി ചൊവ്വാഴ്ച അറ്റാലാന്റ യുനൈറ്റഡിനെ നേരിടുകയാണ്. ഇതേ ടൂര്‍ണമെന്റില്‍ മെക്‌സിക്കന്‍ ക്ലബ്ബ് ക്രൂസ് അസൂളിനെതിരെ മാന്ത്രിക അരങ്ങേറ്റമായിരുന്നു മെസ്സി നടത്തിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന മെസ്സി ഇഞ്ചുറി ടൈമില്‍ ഫ്രീകിക്കിലൂടെ ടീമിന് വിജയം സമ്മാനിച്ചിരുന്നു. 
മയാമിയുടെ അര്‍ജന്റീനക്കാരനായ കോച്ച് ജെറാഡൊ മാര്‍ടിനൊ മുമ്പ് പരിശീലിപ്പിച്ച ക്ലബ്ബാണ് അറ്റ്‌ലാന്റ യുനൈറ്റഡ്. മെസ്സിക്കൊപ്പം സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. ഈ കളിയും മയാമിയുടെ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തിലാണ്. ജയിച്ചാല്‍ അവര്‍ നോക്കൗട്ടിലേക്ക് മുന്നേറും. തോറ്റാല്‍ ടീമിന് ഒരു മാസത്തോളം വെറുതെയിരിക്കേണ്ടി വരും. ഓഗസ്റ്റ് 20 നേ മേജര്‍ ലീഗ് സോക്കര്‍ ആരംഭിക്കൂ. 
 

Latest News