റിയാദ് - മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബ്രസീല്‍ ഫുള്‍ബാക്ക് അലക്‌സ് ടെലിസ് സൗദി ക്ലബ്ബ് അന്നസ്‌റില്‍ ചേര്‍ന്നു. മുപ്പതുകാരന് ഇത് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കൊപ്പം വീണ്ടും കളിക്കാനുള്ള അവസരമാണ്. ഇരുവരും യുനൈറ്റഡില്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ലോണില്‍ സെവിയയില്‍ കളിച്ച ടെലിസ് യൂറോപ്പ കപ്പ് ചാമ്പ്യനായിരുന്നു.






