സിഡ്‌നി - വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ ഫ്രാന്‍സിനെ ജമൈക്ക ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഈ ലോകകപ്പിലെ ആദ്യത്തെ അമ്പരപ്പിച്ച റിസള്‍ടാണ് ഇത്. കഴിഞ്ഞ പുരുഷ ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയുടെ കോച്ച് ഹെര്‍വ് റെനോയാണ് ഫ്രാന്‍സിനെ പരിശീലിപ്പിക്കുന്നത്. 2019 ലെ ലോകകപ്പില്‍ എല്ലാ മത്സരങ്ങളും തോറ്റ ടീമാണ് ജമൈക്ക. ഫ്രാന്‍സ് ലോക അഞ്ചാം നമ്പര്‍ ടീമും.
90ാം മിനിറ്റില്‍ കദീദിയാതു ദിയാനിയുടെ ഹെഡര്‍ ജമൈക്കന്‍ ബാറിനു തട്ടിത്തെറിക്കുകയായിരുന്നു. കദീദിയാതുവിന്റെ മറ്റു രണ്ടു ശ്രമങ്ങളും പാഴായി. ഖദീജ ഷാ ഇഞ്ചുറി ടൈമില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തു പേരുമായാണ് ജമൈക്ക കളിയവസാനിപ്പിച്ചത്
മറ്റു കളികളില്‍ സ്വീഡന്‍ 2-1 ന് ദക്ഷിണാഫ്രിക്കയെയും നിലവിലെ റണ്ണേഴ്‌സ്അപ് നെതര്‍ലാന്റ് 1-0 ന് പോര്‍ചുഗലിനെയും തോല്‍പിച്ചു.






