ഇന്റര്‍ മയാമിയില്‍ മെസ്സിക്ക് മാജിക് സ്റ്റാര്‍ട്

ഫോര്‍ട് ലോഡര്‍ഡെയ്ല്‍ - ഇന്റര്‍ മയാമിയില്‍ ലിയണല്‍ മെസ്സിക്ക് ഹോളിവുഡ് റൊമാന്‍സുകളെ അനുസ്മരിപ്പിക്കുന്ന തുടക്കം. അവസാന സെക്കന്റില്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളില്‍ ഇന്റര്‍ മയാമി ജയിച്ചു. ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ മെക്‌സിക്കോയിലെ ക്രൂസ് അസൂളിനെതിരെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ സ്‌കോര്‍ 1-1 ല്‍ നില്‍ക്കെയാണ് മെസ്സി ഗോളടിച്ചത്. ബോക്‌സിന് പുറത്ത് ലഭിച്ച ഫ്രീകിക്ക് ഇടങ്കാലു കൊണ്ട് മെസ്സി ഗോളി ആന്ദ്രെ ഗുര്‍ദീനോയെ കടത്തി വലയുടെ വലത് മോന്തായത്തിലെത്തിച്ചു. മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ ഇരുപതിനായിരത്തോളം പേര്‍ ഭ്രാന്തമായാണ് വിജയം ആഘോഷിച്ചത്. പലരും ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി. ഗോള്‍പോസ്റ്റിനു പുറത്ത് സ്‌മോക് ബോംബുകള്‍ അന്തരീക്ഷത്തെ പിങ്ക് നിറമാക്കി. കഴിഞ്ഞ 12 മത്സരങ്ങളില്‍ മയാമിക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. മെസ്സിയുടെ വരവ് ടീമിന്റെ തലവര മാറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫുട്‌ബോളിനെ അമേരിക്കക്ക് പ്രിയങ്കരമാക്കുമെന്നും. 
മാസങ്ങളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നതിന്റെ യാതൊരു ലാഞ്ഛനയുമില്ലാതെയാണ് മെസ്സി കളിച്ചത്. മെസ്സിയും ഒപ്പം ഇന്റര്‍ മയായമിലെത്തിയ ബാഴ്‌സലോണയിലെ സഹ താരം സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സും അമ്പത്തിനാലാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഒരുമിച്ച് കളിക്കുന്നതെങ്കിലും മെസ്സിയും ബുസ്‌ക്വെറ്റ്‌സും തങ്ങളുടെ പഴയ താളപ്പൊരുത്തം വീണ്ടെടുത്തു. പല കോണുകളില്‍ നിന്നും ബുസ്‌ക്വെറ്റ്‌സ് കൃത്യമായി മെസ്സിയുടെ കാലുകളില്‍ പന്തെത്തിച്ചു. 
എന്‍.ബി.എ ഗ്രെയ്റ്റ് ലെബ്രോണ്‍ ജെയിംസ്, കിം കര്‍ദാശിയാന്‍, ടെന്നിസ് രോമാഞ്ചം സെറീന വില്യംസ് തുടങ്ങിയവര്‍ കളി കാണാനെത്തി. പലരും മെസ്സിയുടെ പത്താം നമ്പര്‍ ജഴ്‌സിയിലായിരുന്നു. മെസ്സി മാസ്‌കുകള്‍ ഗാലറിയില്‍ നിറഞ്ഞു. ടീം പ്രഖ്യാപിച്ചപ്പോള്‍ മെസ്സി റിസര്‍വ് ബെഞ്ചിലാണെന്നത് സ്‌റ്റേഡിയത്തില്‍ നിരാശ പരത്തി. പക്ഷെ നിറഞ്ഞ ആഹ്ലാദത്തോടെയാണ് കാണികള്‍ മത്സരത്തിനു ശേഷം കളം വിട്ടത്. പിങ്ക് 
 

Latest News