പന്ത് നെറ്റ്‌സ് പ്രാക്ടീസ് തുടങ്ങി, ബുംറ പൂര്‍ണ ഫിറ്റ്‌നസില്‍

ബംഗളൂരു - പരിക്കിനു ശേഷം ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും പൂര്‍ണ തീവ്രതയില്‍ ബൗളിംഗ് പുനരാരംഭിച്ചതായി ബി.സി.സി.ഐ. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് നെറ്റ്‌സില്‍ ബാറ്റിംഗ് പ്രാക്ടീസ് തുടങ്ങിയതായും ബി.സി.സി.ഐ വെളിപ്പെടുത്തി. ശസ്ത്രക്രിയ കഴിഞ്ഞ ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ എന്നിവരും ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഇവരുടെ കായികക്ഷമത മെച്ചപ്പെട്ടതില്‍ ബി.സി.സി.ഐ മെഡിക്കല്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. 
ഡിസംബറിലാണ് റിഷഭിന് ഗുരുതരമായി പരിക്കേറ്റത്. ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനം കഴിഞ്ഞെത്തിയ റിഷഭ് കാറോടിച്ച് ഉത്തരാഖണ്ഡിലെ വസതിയിലേക്ക് പോവുമ്പോഴാണ് അപകടത്തില്‍ പെട്ടത്. 
ഒക്ടോബര്‍ അഞ്ചിന് ലോകകപ്പ് ആരംഭിക്കാനിരിക്കെ കളിക്കാരുടെ പുരോഗതി ബി.സി.സി.ഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. 

Latest News