ബോക്‌സിംഗ് ചാമ്പ്യന്‍ ഉസിക് ഫുട്‌ബോള്‍ താരമാവുന്നു

ഷിതോമിര്‍ - ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ ഒലക്‌സാണ്ടര്‍ ഉസിക് ഉക്രൈന്‍ ഫുട്‌ബോള്‍ ക്ലബ്ബ് പോളിസി ഷിതോമിറിന്റെ ജഴ്‌സിയണിയുന്നു. ഉക്രൈന്‍ ഫസ്റ്റ് ഡിവിഷന്‍ ലീഗ് ടീമാണ് പോളിസിയ. ട്രയ്‌നിംഗില്‍ മികവു കാട്ടിയതോടെയാണ് ഒരു സീസണിലേക്ക് മുപ്പത്താറുകാരനുമായി കരാറൊപ്പിട്ടത്. ബാല്യകാലം മുതല്‍ ഫുട്‌ബോളറാവണമെന്നായിരുന്നു ഉസിക്കിന്റെ സ്വപ്‌നമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഗെന്നാഡി ബുറ്റ്‌കേവിച് പറഞ്ഞു. പതിനേഴാം നമ്പര്‍ ജഴ്‌സിയായിരിക്കും ഉസിക് ധരിക്കുക. 
ഇതുവരെ റിംഗിലിറങ്ങിയ 20 ബോക്‌സിംഗ് മത്സരങ്ങളും ഉസിക് ജയിച്ചിട്ടുണ്ട്. ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.ഒ, ഐ.ബി.എഫ് ബെല്‍റ്റുകള്‍ക്കുടമയാണ്. 2021 ല്‍ ആന്റണി ജോഷ്വയെ തോല്‍പിച്ച ഉസിക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സൗദി അറേബ്യയില്‍ നടന്ന റീമാച്ചിലും ജയിച്ചു. ഓഗസ്റ്റ് 26 ന് പോളണ്ടിലെ വ്രോക്ലായില്‍ ഡാനിയേല്‍ ഡുബോയിസുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഉസിക്. ടൈസന്‍ ഫുറിയുമായി ഏറ്റുമുട്ടാനുള്ള ശ്രമം വിജയിച്ചിട്ടില്ല. 

Latest News