ബ്രസീലിനെക്കുറിച്ച് മിണ്ടില്ല -ആഞ്ചലോട്ടി

ലോസ് ആഞ്ചലസ് - ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കുന്നതിനെക്കുറിച്ച് മിണ്ടില്ലെന്നും താന്‍ ഇപ്പോള്‍ റയല്‍ മഡ്രീഡ് കോച്ചാണെന്നും കാര്‍ലൊ ആഞ്ചലോട്ടി. അടുത്ത കോപ അമേരിക്ക ടൂര്‍ണമെന്റിന് മുമ്പ് ഇറ്റലിക്കാരന്‍ ബ്രസീല്‍ ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കുമെന്നാണ് അവരുടെ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ചത്. അതുവരെ ഇടക്കാല കോച്ചായി ഫെര്‍ണാണ്ടൊ ഡിനിസിനെ നിയമിച്ചിട്ടുണ്ട്. കീലിയന്‍ എംബാപ്പെ റയലില്‍ ചേരുമോയെന്ന കാര്യത്തിലും ആഞ്ചലോട്ടി പ്രതികരിച്ചില്ല. കഴിഞ്ഞ സീസണിനൊടുവില്‍ കരീം ബെന്‍സീമ റയല്‍ വിട്ട് സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ഇത്തിഹാദില്‍ ചേര്‍ന്നിരുന്നു. 
പുതുതായി ടീമിലെത്തിയ ഇംഗ്ലണ്ടുകാരന്‍ ജൂഡ് ബെലിംഗാം, തുര്‍ക്കിയുടെ അര്‍ദ ഗുലേര്‍ എന്നിവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്ന ശൈലിയായിരിക്കും താന്‍ പരീക്ഷിക്കുകയെന്ന് ആഞ്ചലോട്ടി പറഞ്ഞു. 

Latest News