സോള്‍ -ഏഷ്യന്‍ ചാമ്പ്യന്മാരായ സത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും കൊറിയന്‍ ഓപണ്‍ ബാഡ്മിന്റണിന്റെ സെമി ഫൈനലിലേക്ക് മുന്നേറി (21-14, 21-17). നേരിട്ടുള്ള ഗെയിമുകളില്‍ അവര്‍ ജപ്പാന്റെ തകൂരൊ ഹോകി-യൂഗൊ കോബയാഷി ടീമിനെ കീഴടക്കി. രണ്ടാം സീഡുകളും 2021 ലെ ലോക ചാമ്പ്യന്മാരുമായ ചൈനയുടെ ലിയാംഗ് വെയ് കെംഗ്-വാംഗ് ചാംഗ് സഖ്യവുമായാണ് ലോക മൂന്നാം നമ്പറായ ഇന്ത്യന്‍ കൂട്ടുകെട്ട് സെമിയില്‍ ഏറ്റുമുട്ടുക.
ടൂര്‍ണമെന്റില്‍ നിന്ന് മറ്റ് ഇന്ത്യന്‍ കളിക്കാര്‍ പുറത്തായി. പി.വി സിന്ധുവും കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടിലും എച്ച്.എസ് പ്രണോയ് രണ്ടാം റൗണ്ടിലും. സത്വികും ചിരാഗും കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപണില്‍ ചാമ്പ്യന്മാരായിരുന്നു.






