ബെയര്‍സ്റ്റൊ 99 ല്‍  കുടുങ്ങി, ഇംഗ്ലണ്ട് ഓളൗട്ട്

മാഞ്ചസ്റ്റര്‍ - ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 275 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയയുടെ 317 നെതിരെ മൂന്നാം ദിനം ലഞ്ചിനു ശേഷം ഇംഗ്ലണ്ട് 592 ന് ഓളൗട്ടായി. ജെയിംസ് ആന്‍ഡേഴ്‌സനെ (5) കാമറൂണ്‍ ഗ്രൂന്‍ പുറത്താക്കിയതോടെ ജോണി ബെയര്‍സ്‌റ്റോക്ക് സെഞ്ചുറി നഷ്ടപ്പെട്ടു. ബെയര്‍സ്റ്റൊ 81 പന്തില്‍ നാല് സിക്‌സറും 10 ബൗണ്ടറിയുമായി പുറത്താവാതെ നിന്നു. 
എട്ടാമത്തെ വിക്കറ്റായി സ്റ്റുവാര്‍ട് ബ്രോഡ് (7) പുറത്താവുമ്പോള്‍ ബെയര്‍സ്‌റ്റൊ 49 റണ്‍സിലെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. പിന്നീട് ആന്‍ഡേഴ്‌സനെ സാക്ഷിയാക്കി 50 റണ്‍സ് കൂടി ചേര്‍ത്തു. അവസാന വിക്കറ്റിലെ 66 റണ്‍സ് കൂട്ടുകെട്ടില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു ആന്‍ഡേഴ്‌സന്റെ സംഭാവന. 
സാക് ക്രോളി (189), മുഈനലി (54), ജോ റൂട്ട് (84), ഹാരി ബ്രൂക് (61), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (51) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ഓസ്‌ട്രേലിയയുടെ ആദ്യ മൂന്ന് പെയ്‌സര്‍മാരും നൂറിലേറെ റണ്‍സ് വഴങ്ങി. ജോഷ് ഹെയ്‌സല്‍വുഡ് 126 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തു.
 

Latest News