365 ദിവസത്തെ കാത്തിരിപ്പ്, പാക്കിസ്ഥാന് ടെസ്റ്റ് ജയം

കൊളംബൊ - 365 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ പാക്കിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റില്‍ ജയം. ശ്രീലങ്കയെ ആദ്യ ടെസ്റ്റില്‍ അവര്‍ നാലു വിക്കറ്റിന് തോല്‍പിച്ചു. അവസാന ദിവസം ജയിക്കാന്‍ വേണ്ട 83 റണ്‍സ് ഒരു മണിക്കൂറില്‍ അവര്‍ അടിച്ചെടുത്തു. ഇമാമുല്‍ ഹഖ് (50 നോട്ടൗട്ട്) പുറത്താവാതെ നിന്നു. പ്രഭാത് ജയസൂര്യക്ക് നാലു വിക്കറ്റ് കിട്ടി. ഗാളിലായിരുന്നു പാക്കിസ്ഥാന്റെ അവസാന ടെസ്റ്റ് വിജയവും. 
ജയിക്കാന്‍ 131 റണ്‍സ് വേണ്ട പാക്കിസ്ഥാന്‍ മൂന്നിന് 48 ലാണ് അഞ്ചാം ദിനമാരംഭിച്ചത്. 2009 ലെ ഗാള്‍ ടെസ്റ്റില്‍ എട്ട് വിക്കറ്റ് ശേഷിക്കെ 97 റണ്‍സ് മാത്രം മതിയായിരുന്ന പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. 

Latest News