ലൈംഗികാരോപണത്തില്‍ ബ്രിജ്ഭൂഷന് ജാമ്യം

ന്യൂദല്‍ഹി - ലൈംഗിക പീഡന ആരോപണം നേരിടുന്ന ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ മേധാവിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന് ദല്‍ഹി റൂസ് അവന്യൂ കോടതി ജാമ്യം നല്‍കി. അനുമതിയില്ലാതെ ബ്രിജ്ഭൂഷണ്‍ രാജ്യം വിടരുതെന്ന് കോടതി നിര്‍ദേശിച്ചു. ഗുസ്തി ഫെഡറേഷന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറി വിനോദ് തോമറിനും ജാമ്യം കിട്ടി. ഇരുവര്‍ക്കും കാല്‍ ലക്ഷം രൂപയുടെ സ്വന്തം ജാമ്യമാണ് അനുവദിച്ചത്.
 

Latest News