കൊച്ചി - ഐ.എസ്.എല്ലിന്റെ അടുത്ത സീസണിന് ഒരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. ഓസ്ട്രേലിയയിലെ ന്യൂകാസില്‍ ജെറ്റ്സില്‍ നിന്ന് പുതുതായി ടീമിലെത്തിയ ജൗഷ്വ സോടീരിയോക്ക് പരിശീലനത്തിനിടെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റു. ഓസ്ട്രേലിയന്‍ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചുരുങ്ങിയത് ഈ വര്‍ഷം അവസാനിക്കുന്നതു വരെ പുറത്തിരിക്കേണ്ടി വരും.
ഈ മാസം 10 മുതല്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം നടക്കുന്നുണ്ട്. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്യൂറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്സ് പങ്കെടുക്കും.






