ഫൈനലില്‍ രോഷപ്രകടനം, നോവക്കിന് കനത്ത പിഴ

ലണ്ടന്‍ - വിംബിള്‍ഡണ്‍ ഫൈനലില്‍ കോപാകുലനായി നെറ്റില്‍ റാക്കറ്റ് കൊണ്ട് ഇടിച്ചതിന് ലോക രണ്ടാം നമ്പര്‍ ടെന്നിസ് താരം നോവക് ജോകോവിച്ചിന് കനത്ത പിഴ. ഇരുപതുകാരന്‍ കാര്‍ലോസ് അല്‍കാരസിനെതിരായ ഫൈനലിലെ അഞ്ചാം സെറ്റിലാണ് സംഭവം. 6117 പൗണ്ടാണ് (ആറര ലക്ഷം രൂപ) നോവക്കിന് പിഴ വിധിച്ചത്. റണ്ണറപ്പായതിന് കിട്ടിയ 11.75 ലക്ഷം പൗണ്ടില്‍ (പന്ത്രണ്ടരക്കോടി രൂപ) നിന്ന് ഈ തുക കുറക്കും. 
ഫൈനലില്‍ അഞ്ചു സെറ്റിലാണ് നോവക്കിനെ അല്‍കാരസ് തോല്‍പിച്ചത്. തുടര്‍ച്ചയായ അഞ്ചാം വിംബിള്‍ഡണിനു വേണ്ടിയാണ് നോവക് പൊരുതിയത്. 2020 ലെ യു.എസ് ഓപണില്‍ രോഷത്തില്‍ നോവക് അടിച്ച പന്ത് അബദ്ധത്തില്‍ ലൈന്‍ ജഡ്ജിന് കൊള്ളുകയും താരം അയോഗ്യനാക്കപ്പെടുകയും ചെയ്തിരുന്നു.

Latest News