കൊളംബൊ -ശ്രീലങ്ക ആതിഥ്യം വഹിക്കുന്ന ഭാവി താരങ്ങളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബുധനാഴ്ച ഇന്ത്യ എ-യും പാക്കിസ്ഥാന് എ-യും ഏറ്റുമുട്ടും. ഗ്രൂപ്പ് ബി-യില്‍ ഇരു ടീമുകളും ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചു. മികച്ച റണ്‍റെയ്റ്റില്‍ ഇന്ത്യയാണ് മുന്നില്‍. നേപ്പാളും യു.എ.ഇയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ശ്രീലങ്കയും ബംഗ്ലാദേശും ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്താണ്. മൂന്നു കളികളില്‍ രണ്ടു ജയവും ഒരു സമനിലയുമാണ് രണ്ടു ടീമുകളുടെയും സമ്പാദ്യം.
യാഷ് ധൂള്‍, ധ്രുവ് ജൂറല്‍, സായ് സുദര്ശന്, അഭിഷേക് ശര്‍മ തുടങ്ങി ഐ.പി.എല്ലില്‍ കഴിവ് തേച്ചുമിനുക്കിയ നിരവധി കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. സീനിയര്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അവര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവസരമായിരിക്കും ഈ ടൂര്‍ണമെന്റ്. ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സീനിയര്‍ ടീമുകള്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.






