ലണ്ടന്‍ - തുനീഷ്യക്കാരി ഉന്‍സ് ജാബിര്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വിംബിള്‍ഡണ്‍ ടെന്നിസിന്റെ ഫൈനലിലെത്തി. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ഉന്‍സ് രണ്ടാം സീഡ് അരീന സബലെങ്കയെ 6-7 (5-7), 6-4, 6-3 ന് തോല്‍പിച്ചു. കഴിഞ്ഞ വര്‍ഷം എലേന റിബാകീനയോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ ക്വാര്‍ട്ടറില്‍ റിബാകീനയോട് പകരം ചോദിച്ചു. ചെക് റിപ്പബ്ലിക്കുകാരി മാര്‍ക്കറ്റ വന്‍ഡ്രൂസോവയുമാണ് ആറാം സീഡ് ഫൈനല്‍ കളിക്കുക. കഴിഞ്ഞ അഞ്ച് ഗ്രാന്റ്സ്ലാമുകളില്‍ മൂന്നാം തവണയാണ് ജാബിര്‍ ഫൈനലിലെത്തുന്നത്. എന്നാല്‍ ഇതുവരെ ഗ്രാന്റ്സ്ലാം ചാമ്പ്യനാവാന്‍ സാധിച്ചിട്ടില്ല.
അമ്മയായ ശേഷം തിരിച്ചെത്തി സെമി ഫൈനല്‍ വരെ മുന്നേറിയ എലീന സ്വീറ്റോലിനയെ വന്‍ഡ്രൂസോവ തോല്‍പിച്ചു (6-3, 6-3). രണ്ട് സീഡില്ലാ താരങ്ങള്‍ ആദ്യമായാണ് വിംബിള്‍ഡണ്‍ സെമിയില്‍ ഏറ്റുമുട്ടിയത്. ഫ്രഞ്ച് ടെന്നിസ് താരം ഗയ്ല്‍ മോണ്‍ഫില്‍സില്‍ സ്‌കായ് എന്ന പെണ്‍കുഞ്ഞ് ജനിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴാണ് സ്വിറ്റോലിന പ്രൊഫഷനല്‍ ടെന്നിസില്‍ തിരിച്ചെത്തിയത്.
2019 ല്‍ ഫ്രഞ്ച് ഓപണില്‍ റണ്ണറപ്പായ വന്‍ഡ്രൂസോവ പിന്നീട് പരിക്കുകളാല്‍ പ്രയാസപ്പെടുകയായിരുന്നു. രണ്ട് ശസ്ത്രക്രിയ കഴിഞ്ഞാണ് തിരിച്ചെത്തിയത്. വിംബിള്‍ഡണില്‍ ഇതുവരെ സീഡില്ലാ താരം കിരീടമുയര്‍ത്തിയിട്ടില്ല.
സ്വിറ്റോലിന ഒന്നാന്തരം ആക്രമണത്തിലൂടെ കാണികളെ കൈയിലെടുത്തിരുന്നു. നാല് ഗ്രാന്റ്സ്ലാം ചാമ്പ്യന്മാരെയാണ് സെമിയിലേക്കുള്ള വഴിയില്‍ ഉക്രൈന്‍കാരി അട്ടിമറിച്ചത്.






