സ്വിറ്റോലിനയുടെ കുതിപ്പിന്  അന്ത്യം, വണ്ടറായി വന്‍ഡ്രൂസോവ

ലണ്ടന്‍ - അമ്മയായ ശേഷം തിരിച്ചെത്തി വിംബിള്‍ഡണില്‍ സെമി ഫൈനല്‍ വരെ മുന്നേറിയ എലീന സ്വീറ്റോലിനയെ തോല്‍പിച്ച് ചെക് റിപ്പബ്ലിക്കുകാരി മാര്‍ക്കറ്റ വന്‍ഡ്രൂസോവ ഫൈനലിലേക്ക് മുന്നേറി (6-3, 6-3). രണ്ട് സീഡില്ലാ താരങ്ങള്‍ ആദ്യമായാണ് വിംബിള്‍ഡണ്‍ സെമിയില്‍ ഏറ്റുമുട്ടിയത്. ഫ്രഞ്ച് ടെന്നിസ് താരം ഗയ്ല്‍ മോണ്‍ഫില്‍സില്‍ സ്‌കായ് എന്ന പെണ്‍കുഞ്ഞ് ജനിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴാണ് സ്വിറ്റോലിന പ്രൊഫഷനല്‍ ടെന്നിസില്‍ തിരിച്ചെത്തിയത്. 
2019 ല്‍ ഫ്രഞ്ച് ഓപണില്‍ റണ്ണറപ്പായ വന്‍ഡ്രൂസോവ പിന്നീട് പരിക്കുകളാല്‍ പ്രയാസപ്പെടുകയായിരുന്നു. രണ്ട് ശസ്ത്രക്രിയ കഴിഞ്ഞാണ് തിരിച്ചെത്തിയത്. വിംബിള്‍ഡണില്‍ ഇതുവരെ സീഡില്ലാ താരം കിരീടമുയര്‍ത്തിയിട്ടില്ല. 
സ്വിറ്റോലിന ഒന്നാന്തരം ആക്രമണത്തിലൂടെ കാണികളെ കൈയിലെടുത്തിരുന്നു. നാല് ഗ്രാന്റ്സ്ലാം ചാമ്പ്യന്മാരെയാണ് സെമിയിലേക്കുള്ള വഴിയില്‍ ഉക്രൈന്‍കാരി അട്ടിമറിച്ചത്.
 

Latest News