വീണ്ടും മിന്നു ബ്രെയ്ക് ത്രൂ, ഇത്തവണ ഇന്ത്യ തോറ്റു

മീര്‍പൂര്‍ - ബംഗ്ലാദേശിനെതിരായ മൂന്നാം വനിതാ ട്വന്റി20യിലും മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി ഇന്ത്യക്ക് ബ്രെയ്ക് ത്രൂ നല്‍കി. തന്റെ ആദ്യ ഓവറില്‍ ശാതി റാണിയെ (10) ഓഫ്‌സ്പിന്നര്‍ പുറത്താക്കി. മിന്നു നാലോവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തെങ്കിലും മത്സരം ബംഗ്ലാദേശ് നാലു വിക്കറ്റിന് ജയിച്ചു. ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു. 
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (41 പന്തില്‍ 40) ജെമീമ റോഡ്രിഗസും (28) ഒഴികെ എല്ലാവരും പരാജയപ്പെട്ട ഇന്ത്യക്ക് ഒമ്പതിന് 102 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപണര്‍ ശമീമ സുല്‍ത്താന (42) ബംഗ്ലാദേശ് ഇന്നിംഗ്‌സിന് ചുക്കാന്‍ പിടിച്ചു. 10 പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യം കണ്ടു. മിന്നു മണിയെ കൂടാതെ ദേവിക വൈദ്യക്കും രണ്ടു വിക്കറ്റ് കിട്ടി.
 

Latest News