ലണ്ടന്‍ - അമേരിക്കക്കാരി മാഡിസന്‍ കീസിനെ നേരിട്ടുള്ള സെറ്റുകളില്‍ പറഞ്ഞുവിട്ട് രണ്ടാം സീഡ് അരീന സബലെങ്ക രണ്ടാം തവണ വിംബിള്‍ഡണ്‍ ടെന്നിസിന്റെ സെമി ഫൈനലിലെത്തി. ബെലാറൂസുകാരി 2021 ലാണ് ആദ്യം വിംബിള്‍ഡണില്‍ സെമി കണ്ടത്. 6-2, 6-4 ന് അനായാസം ജയിച്ച സബലെങ്ക സെമിയില്‍ നിലവിലെ ചാമ്പ്യന്‍ എലേന റിബാകീനയെയോ നിലവിലെ റണ്ണര്‍അപ് തുനീഷ്യക്കാരി ഉന്‍സ് ജാബിറിനെയോ നേരിടും.
റഷ്യന്‍, ബെലാറൂസ് കളിക്കാരെ വിലക്കിയതിനാല്‍ 2022 ലെ വിംബിള്‍ഡണില്‍ സബലെങ്കക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
പുരുഷ ക്വാര്‍ട്ടറിലെ ഇരുപതുകാര്‍ തമ്മിലുള്ള പോരാട്ടത്തിലെ നിലവിലെ ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍കാരസ് ആറാം സീഡ് ഹോള്‍ഗര്‍ റൂണിനെ നേരിടും. മൂന്നാം സീഡ് ഡാനില്‍ മെദവദേവും അമേരിക്കന്‍ താരം ക്രിസ്റ്റി യൂബാങ്ക്സും തമ്മിലാണ് രണ്ടാമത്തെ ക്വാര്‍ട്ടര്‍. എട്ടാം സീഡ് യാനിക് സിന്നര്‍ സയ്ഫുലിനെയും നിലവിലെ ചാമ്പ്യന്‍ നോവക് ജോകോവിച്ച് ഏഴാം സീഡ് ആന്ദ്രെ റൂബലേവിനെയും തോല്പിച്ചു.






