ബെയര്‍‌സ്റ്റോയില്‍  ഇംഗ്ലണ്ടിന് വിശ്വാസം

മാഞ്ചസ്റ്റര്‍ - ആദ്യ മൂന്ന് ടെസ്റ്റിലും പരാജയപ്പെട്ട വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയെ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിലും ഇംഗ്ലണ്ട് നിലനിര്‍ത്തി. പതിനാലംഗ ടീമിലെ ഏക വിക്കറ്റ് കീപ്പറാണ് ബെയര്‍സ്റ്റൊ. ബാറ്റിംഗിലും കീപ്പിംഗിലും ബെയര്‍സ്റ്റൊ പരാജയമായിരുന്നു. ആദ്യ മൂന്നു കളികളിലായി എട്ട് ചാന്‍സുകള്‍ ബെയര്‍സ്റ്റൊ പാഴാക്കി. പരമ്പരയുടെ ആദ്യ ദിനത്തിലൊഴികെ ബാറ്റിംഗിലും മങ്ങി. ആദ്യ ദിനം 78 പന്തില്‍ 78 റണ്‍സടിച്ച താരം പിന്നീട് ആകെ നേടിയത് 63 റണ്‍സായിരുന്നു. ബെന്‍ ഫോക്‌സിനെ തിരിച്ചുവിളിക്കണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു. 

Latest News