4-1-9-2, മിന്നു വീണ്ടും മിന്നി; ത്രില്ലറില്‍ ഇന്ത്യ

മീര്‍പൂര്‍ - പരാജയത്തിന്റെ വായില്‍ നിന്ന് ഇന്ത്യ ജയം പിടിച്ചതോടെ ബംഗ്ലാദേശിനെതിരായ രണ്ടാം വനിതാ ട്വന്റി20 ആവേശത്തിന്റെ ഹിമാലയം കയറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ എട്ടിന് 95  ലൊതുക്കിയ ബംഗ്ലാദേശ് പതിനഞ്ചാം ഓവറില്‍ നാലിന് 65 ലെത്തിയതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അതിശക്തമായി തിരിച്ചടിച്ചു. 23 റണ്‍സിന് അവസാന ആറു വിക്കറ്റുകള്‍ പിടിച്ചെടുക്കുകയും എട്ട് റണ്‍സിന് വിജയിക്കുകയും ചെയ്തു. 
മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി പുറത്താവാതെ അഞ്ച് റണ്‍സെടുക്കുകയും നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു. ഓപണര്‍ ശമീമ സുല്‍ത്താനയെ (5) പുറത്താക്കി ഇന്ത്യക്ക് തന്റെ ആദ്യ ഓവറില്‍ ബ്രെയ്ക് ത്രൂ നല്‍കിയ മിന്നു അപകടകാരിയായ റിതു മോണിയെ തന്റെ അവസാന ഓവറില്‍ പറഞ്ഞയച്ചു. 

Latest News