മിലാന്‍ - ലാസിയോയുടെ സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ മിലിങ്കോവിച് സാവിച് സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിലേക്ക്. മൂന്നു സീസണിലേക്കുള്ള കരാറില്‍ ഇരുപത്തെട്ടുകാരന് ആറ് ലക്ഷം യൂറോ പ്രതിഫലം ലഭിക്കും. കഴിഞ്ഞ എട്ട് സീസണിലായി ലാസിയോ ടീമിലായിരുന്നു താരം. സാവിച്ചിന് അടുത്ത വര്‍ഷം വരെ ലാസിയോയുമായി കരാറുണ്ടായിരുന്നു.
സാവിച്ചിനെ നിലനിര്‍ത്താനും പ്രതിഫലം വര്‍ധിപ്പിക്കാനും ഒരുക്കമായിരുന്നുവെന്നും എന്നാല്‍ താരം സൗദിയിലേക്ക് പോകാനുള്ള തീരുമാനത്തിലായിരുന്നുവെന്നും ലാസിയൊ ഉടമ ക്ലോഡിയൊ ലോലിറ്റൊ വെളിപ്പെടുത്തി. ലാസിയൊ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനാണ് സാവിച്. 2015 ല്‍ ഒരു കോടി യൂറോയുടെ കരാറില്‍ ലാസിയോയിലെത്തിയ സാവിച് 341 മത്സരങ്ങളില്‍ 69 ഗോളടിച്ചു. 2019 ലെ ഇറ്റാലിയന്‍ കപ്പും രണ്ട് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും നേടി.






