ലീഡ്‌സ് - ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാണര്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തേക്കെന്ന് സൂചന. നാലാം ടെസ്റ്റില്‍ വാണര്‍ കളിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് തയാറായില്ല. എല്ലാ സാധ്യതകളും മുന്നിലുണ്ട് എന്നായിരുന്നു കമിന്‍സിന്റെ പ്രതികരണം. അടുത്ത വര്‍ഷം ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ പാക്കിസ്ഥാനെതിരെ കളിച്ച് വിരമിക്കണമെന്ന് വാണര്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുപ്പത്താറുകാരന് അതിന് അവസരം ലഭിക്കണമെന്നില്ല. ഇംഗ്ലണ്ട് ജയിച്ച മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും വാണര്‍ പരാജയമായിരുന്നു. ആകെ അഞ്ച് റണ്‍സാണ് നേടിയത്. രണ്ട് തവണയും പുറത്തായത് സ്റ്റുവാര്‍ട് ബ്രോഡിന്റെ ബൗളിംഗില്‍. കരിയറില്‍ 17 തവണ വാണറെ ബ്രോഡ് പുറത്താക്കിയിട്ടുണ്ട്.






