ഹംപിയും ഹരികയും ഏഷ്യാഡ് ചെസ് ടീമില്‍

കാണ്‍പൂര്‍ - ഹ്വാംഗ്ഷു ഏഷ്യന്‍ ഗെയംസിനുള്ള ഇന്ത്യന്‍ ചെസ് ടീമിനെ അഖിലേന്ത്യാ ചെസ് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. പത്തംഗ ടീമില്‍ കൊണേരു ഹംപി, ദ്രോണാവല്ലി ഹരിക എന്നിവരുണ്ട്. സെപ്റ്റംബര്‍ 23 നാണ് ഏഷ്യന്‍ ഗെയിംസ് തുടങ്ങുക. ഹംപി ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണങ്ങള്‍ക്കുടമയാണ്. ഹരിക്ക് വെങ്കലം ലഭിച്ചിട്ടുണ്ട്. 
ഗ്രാന്റ്മാസ്റ്റര്‍മാരായ ഡി. ഗൂകേഷ്, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, അര്‍ജുന്‍ എരിഗയ്‌സി, ആര്‍. പ്രഗ്നനന്ദ എന്നിവരും ടീമില്‍ സ്ഥാനം പിടിച്ചു. ആര്‍. വൈശാലി, വന്തിക അഗര്‍വാള്‍, ബി. സവിത ശ്രീ എന്നിവരും ടീമിലുണ്ട്. 2006 ലെ ദോഹ ഏഷ്യാഡിലാണ് ഹംപി വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീമിനത്തിലും ചാമ്പ്യനായത്. 
വ്യക്തിഗത ഇനത്തില്‍ റാപ്പിഡ് ശൈലിയിലും ടീം ഇനത്തില്‍ പരമ്പരാഗത ശൈലിയിലുമായിരിക്കും മത്സരം. 

Latest News