കാല്‍ഗരി - നാലാം സീഡ് ജപ്പാന്റെ കെന്‍ഡ നിഷിമോതോയെ ഞെട്ടിച്ച് ലക്ഷ്യ സെന്‍ കാനഡ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഈ സീസണില്‍ ലക്ഷ്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. തായ്‌ലന്റ് ഓപണില്‍ മൂന്നാം സ്ഥാനത്തെത്തിയതായിരുന്നു ഇതുവരെ മികച്ചത്. നിഷിമോതോയെ നേരിട്ടുള്ള ഗെയിമുകളിലാണ് ലക്ഷ്യ മുട്ടുകുത്തിച്ചത് (21-17, 21-14).
അതേസമയം ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ അകാനെ യാമാഗുചിയോട് തോറ്റ് പി.വി സിന്ധു സെമിഫൈനലില്‍ പുറത്തായി (14-21, 15-21).
കഴിഞ്ഞ ഓഗസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലിലെത്തിയ ശേഷം ലക്ഷ്യ സ്ഥിരത കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു. ചൈനയുടെ ഷി ഫെംഗ് ലിയുമായാണ് ലക്ഷ്യ ഫൈനല്‍ കളിക്കുക. ഫെംഗ് ലി 21-18, 21-11 ന് അനായാസം ജപ്പാന്റെ കൊദായ് നരോക്കയെ തകര്‍ത്തുവിട്ടു. വനിതാ ഫൈനലില്‍ യാമാഗുചി തായ്‌ലന്റിന്റെ രചനോക് ഇന്തനോണുമായി ഏറ്റുമുട്ടും.






