ഹാപ്പി ഹാരി.. ആഷസില്‍ ഇംഗ്ലണ്ട്

ലണ്ടന്‍ - മധ്യനിരയില്‍ ഹാരി ബ്രൂക് കടിഞ്ഞാണേറ്റെടുത്തതോടെ വിജയസാധ്യതകള്‍ മാറിമറിഞ്ഞ ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം. മൂന്നു വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ സാധ്യത നിലനിര്‍ത്തി. ആദ്യ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയയായിരുന്നു ജയിച്ചത്. മൂന്നാം ടെസ്റ്റും ആരും ജയിക്കാമെന്ന അവസ്ഥയിലായിരുന്നു. ഒരറ്റത്ത് പൊരുതിയ ഹാരി ബ്രൂക്ക് (75) ലക്ഷ്യത്തിന് 21 റണ്‍സ് അരികില്‍ പുറത്തായതോടെ ഇംഗ്ലണ്ടിന് അവസാന നിമിഷങ്ങള്‍ ആശങ്കാജനകമായി. എങ്കിലും പെയ്‌സ്ബൗളര്‍മാരായ ക്രിസ് വോക്‌സും (32 നോട്ടൗട്ട്) മാര്‍ക്ക് വുഡും (16 നോട്ടൗട്ട്) ടീമിനെ വിജയതീരത്തെത്തിച്ചു. അഞ്ച് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് അവസാനം വരെ ഓസീസിന്റെ പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ പാറ്റ് കമിന്‍സിനെ സിക്‌സറിനും സ്റ്റാര്‍ക്കിനെ ബൗണ്ടറിക്കുമുയര്‍ത്തി വുഡ് കളി ഇംഗ്ലണ്ടിന്റെ വഴിയിലേക്ക് തിരിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ 263, 224, ഇംഗ്ലണ്ട് 237, ഏഴിന് 254.

Latest News