മോഷണം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്കറ്റ യുവതി മരിച്ചു

ചെന്നൈ- മോഷണശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍നിന്നു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെന്നൈ സ്വദേശിനി പ്രീതി (22)യാണ് മരിച്ചത്. ട്രെയിനിന്റെ ഡോറിനു സമീപം  ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രീതിയുടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ രണ്ട് പേര്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ മല്‍പിടിത്തത്തില്‍ പ്രീതി ട്രെയിനില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യുവതി മരിച്ചത്. സംഭവത്തില്‍ മണിമാരന്‍, വിഗ്‌നേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News