നാലു മക്കളുമായി പാക് യുവതി സച്ചിനൊപ്പം താമസം തുടങ്ങി; മടങ്ങേണ്ടി വന്നാല്‍ ജീവിതം അവസാനിപ്പിക്കുമെന്ന്

നോയിഡ- നാല് കുട്ടികളുടെ മാതാവായ പാക് യുവതി സീമ ഹൈദറും ഇന്ത്യയിലെ കാമുകന്‍ സച്ചിന്‍ മീണയും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതരായി. ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ച സീമയേയും താമസ സൗകര്യം നല്‍കിയ സച്ചിനേയും ഈ മാസം നാലിനാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്.  
വെള്ളിയാഴ്ചയാണ് ജെവാറിലെ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കേസ് തുടരുന്നിടത്തോളം കാലം സീമ സച്ചിനൊപ്പം തന്നെ താമസിക്കണമെന്നും താമസം മാറ്റരുതെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഏഴ് വയസ്സിന് താഴെയുള്ള നാല് കുട്ടികളുമായി നേപ്പാള്‍ വഴിയാണ് സീമ വിസയില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിച്ചത്.
ജയില്‍ മോചിതരായ ശേഷം സച്ചിനും (22) സീമയും (30) ഗ്രേറ്റര്‍ നോയിഡയിലെ റബുപുര ഏരിയയിലെ മീന താക്കുറാന്‍ കോളനിയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തി.  ഇവിടെ ഒരുമിച്ച് താമസിക്കുമെന്നും വേര്‍പിരിയാനാവില്ലെന്നും ഇരുവരും പറഞ്ഞു.
പാകിസ്ഥാനിലേക്ക് മടങ്ങേണ്ടി വന്നാല്‍ ജീവിതം അവസാനിപ്പിക്കുമെന്നും സച്ചിനും എന്നെ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്നും സീമ പറഞ്ഞു. ഇരുവരും ഇന്ത്യയിലെ താമസം നിയമവിധേയമാക്കുന്നതിനുള്ള വഴി കണ്ടെത്താന്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടിരിക്കയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News