വിംബിള്‍ഡണില്‍ ആതിഥേയ പ്രതീക്ഷ അസ്തമിച്ചു

ലണ്ടന്‍ - വനിതാ സിംഗിള്‍സില്‍ കെയ്റ്റി ബൂള്‍ടറെ നിലവിലെ ചാമ്പ്യന്‍ എലേന റിബാകീന തകര്‍ത്തതോടെ വിംബിള്‍ഡണ്‍ ടെന്നിസില്‍ ആതിഥേയ പ്രതീക്ഷ അസ്തമിച്ചു. പ്രി ക്വാര്‍ട്ടറില്‍ ഒരു ബ്രിട്ടിഷ് താരം പോലുമില്ല. മൂന്നാം സീഡായ റിബാകീന 6-1, 6-1 നാണ് ബൂള്‍ടറെ നിലംപരിശാക്കിയത്. ഒരു മണിക്കൂര്‍ പോലും കളി നീണ്ടില്ല. ഏഴ് എയ്‌സുകള്‍ പറത്തിയ റഷ്യന്‍ വംശജ അഞ്ചു തവണ ബൂള്‍ടറുടെ സെര്‍വീസ് തകര്‍ത്തു. ബ്രസീലിന്റ ബിയാട്രിസ് ഹദ്ദാദ് മിയയെയാണ് റിബാകീന പ്രി ക്വാര്‍ട്ടറില്‍ നേരിടുക.
പ്രി ക്വാര്‍ട്ടര്‍ ലൈനപ്
പുരുഷ വിഭാഗം
കാര്‍ലോസ് അല്‍കാരസ് (ഒന്നാം സീഡ്)-മാറ്റിയൊ ബെററ്റീനി
ഫ്രാന്‍സിസ് തിയാഫു (10ാം സീഡ്)-ദിമിത്രോവ്/റൂണ്‍
ഡാനില്‍ മെദവദേവ് (3ാം സീഡ്)-ജിറി ലെഹക്ക
ക്രിസ്റ്റഫ് യുബാങ്ക്‌സ്-സ്റ്റെഫനോസ് സിറ്റ്‌സിപാസ് (5ാം സീഡ്)
യാനിക് സിന്നര്‍ (8ാം സീഡ്)-ഡാനിയേല്‍ ഗലന്‍
റോമന്‍ സഫിയുലിന്‍-ഡെനിസ് ഷാപോവലോവ് (26ാം സീഡ്)
ആന്ദ്രെ റുബലേവ് (7ാം സീഡ്)-അലക്‌സാണ്ടര്‍ ബൂബ്ലിക് (23ാം സീഡ്)
ഹ്യൂബര്‍ട് ഹുര്‍കാസ് (17ാം സീഡ്)-നോവക് ജോകോവിച് (2ാം സീഡ്)

വനിതകള്‍
ഈഗ ഷ്വിയോന്‍ടെക് (1ാം സീഡ്) - ബെലിന്‍ഡ ബെന്‍സിച് (14ാം സീഡ്)
വിക്ടോറിയ അസരെങ്ക (19ാം സീഡ്)-എലീന സ്വിറ്റോലിന
ജെസീക പെഗൂല (4ാം സീഡ്)- ലീസിയ സുരെങ്കൊ
മാര്‍കെറ്റ വന്‍ഡ്രൂസോവ-മേരി ബൂസ്‌കോവ (32ാം സീഡ്)
ഉന്‍സ് ജാബിര്‍ (6ാം സീഡ്)-പെട്ര കവിറ്റോവ (9ാം സീഡ്)
ബിയാട്രിസ് ഹദ്ദാദ് മിയ (13ാം സീഡ്)-എലേന റിബാകീന (3ാം സീഡ്)
മാഡിസന്‍ കീസ് (25ാം സീഡ്)-പോടപോവ/ആന്ദ്രീവ
എകാത്തറിന അലക്‌സാണ്ട്രോവ (21ാം സീഡ്)-അരീന സബലെങ്ക (2ാം സീഡ്)
 

Latest News