പാരിസ് - സൗദി അറേബ്യന്‍ ക്ലബ്ബില്‍ നിന്ന് ക്ഷണമുണ്ടെന്നു പറഞ്ഞ് യുവന്റസ് വിട്ട അര്‍ജന്റീന പ്ലേമേക്കര്‍ എയിംഗല്‍ ഡി മരിയ തന്റെ പഴയ ക്ലബ്ബായ ബെന്‍ഫിക്കയില്‍ തിരിച്ചെത്തി. 2007 മുതല്‍ 2010 വരെയാണ് താരം നേരത്തെ കളിച്ചത്.
പിന്നീട് റയല്‍ മഡ്രീഡില്‍ അഞ്ച് സീസണും പി.എസ്.ജിയില്‍ ഏഴു സീസണും കളിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ജഴ്സിയിട്ടിരുന്നു.






