ഇംഗ്ലണ്ടിന് തിരിച്ചടി, വൈസ് ക്യാപ്റ്റന് കളിക്കാനാവില്ല

ലീഡ്‌സ് - ആഷസ് പരമ്പരയില്‍ 0-2 ന് ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി. മുന്‍നിര ബാറ്ററും വൈസ് ക്യാപ്റ്റനുമായ ഒല്ലി പോപ്പിന് തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ കളിക്കാനാവില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഫീല്‍ഡിംഗിനിടെ പോപ്പിന്റെ ചുമല്‍ ഇളകിയിരുന്നു. പോപ്പിന് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറെ രണ്ടാം ഇന്നിംഗ്‌സില്‍ അനുവദിച്ചില്ല. ഫീല്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിതനായതോടെ പരിക്ക് വഷളായി. ഇരുപത്തഞ്ചുകാരന് ശസ്ത്രക്രിയ വേണ്ടി വരും. 
പോപ്പിന് പകരം ഡാന്‍ ലോറന്‍സ് പ്ലേയിംഗ് ഇലവനിലെത്തും. മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച ഹെഡിംഗ്‌ലിയില്‍ ആരംഭിക്കും. ബ്രന്‍ഡന്‍ മക്കല്ലം കോച്ചായും ബെന്‍ സ്‌റ്റോക്‌സ് ക്യാപ്റ്റനായും ചുമതലയേറ്റ ശേഷം ലോറന്‍സിന് ടീമില്‍ അവസരം നല്‍കിയിരുന്നില്ല. 

Latest News