രോഷാകുലരായി ഇംഗ്ലണ്ട്, ഓസീസ് കഷ്ടിച്ച് ജയിച്ചു

ലണ്ടന്‍ - ജോണി ബെയര്‍സ്‌റ്റോയുടെ വിവാദ റണ്ണൗട്ടിനെത്തുടര്‍ന്ന് നാടകീയമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം കഷ്ടിച്ച് ഓസ്‌ട്രേലിയ ജയമുറപ്പിച്ചു. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ രോഷാകുലമായ 155 റണ്‍സ് ഒരു ഘട്ടത്തില്‍ ആതിഥേയര്‍ക്ക് അപ്രതീക്ഷിത വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചതായിരുന്നു. 43 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. പരമ്പരയില്‍ അവര്‍ 2-0 ന് മുന്നിലെത്തി. Australia 416 (Smith 110, Head 77, Warner 66, Root 3-19, Tongue 3-98) and 279 (Khawaja 77, Broad 4-65),t England 325 (Duckett 98, Brook 50, Starc 3-88) and 327 (Stokes 155, Duckett 88, Cummins 3-69, Starc 3-29, Hazlewood 3-80) 
ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറിയ ശേഷം ക്രീസ് വിട്ട ബെയര്‍‌സ്റ്റോയെ ഓസ്‌ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ അലക്‌സ് കാരി റണ്ണൗട്ടാക്കിയതാണ് വിവാദമായത്. മൂന്നാം അമ്പയര്‍ റണ്ണൗട്ട് ശരി വെക്കുകയായിരുന്നു.

Latest News