ടീം ഇന്ത്യ ജഴ്‌സിയില്‍ നിന്ന് ബൈജൂസ് പടിയിറങ്ങുന്നു

ന്യൂദല്‍ഹി - ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് എജുടെക് കമ്പനി ബൈജൂസ് പിന്മാറുന്നു. ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ പകരം സ്‌പോണ്‍സറായി വരും. ബൈജൂസ് പിന്മാറിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ബി.സി.സി.ഐ പുതിയ സ്‌പോണ്‍സര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. ഡ്രീം ഇലവനുമായി നാലു വര്‍ഷത്തേക്കാണ് കരാര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യന്‍ ടീം കളിച്ചത് ജഴ്‌സിയില്‍് സ്‌പോണ്‍സര്‍മാരുടെ പേരില്ലാതെയാണ്. 
ബൈജൂസില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ കുറഞ്ഞ തുകയായിരിക്കും ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ചെലവഴിക്കുക. ഐ.സി..സി മത്സരങ്ങളില്‍ ഓരോന്നിനും 1.7 കോടി രൂപ വീതവും മറ്റു ടീമുകളുമായുള്ള പരമ്പരകളിലെ ഓരോ മത്സരത്തിനും അഞ്ചരക്കോടി വീതവുമാണ് ബൈജൂസ് നല്‍കിയിരുന്നത്. കഴിഞ്ഞ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരിലൊന്നായിരുന്നു ബൈജൂസ്. 
 

Latest News