ലണ്ടന്‍ - മറ്റ് പ്രധാന കായിക മത്സരങ്ങള്‍ക്ക് പിന്നാലെ വനിതാ ടെന്നിസ് മത്സരങ്ങള്‍ക്കും വേദിയൊരുക്കാന്‍ സൗദി അറേബ്യ. സൗദിയില്‍ മത്സരങ്ങള്‍ നടത്താനുള്ള സാധ്യത പരിശോധിക്കാന്‍ ഏതാനും വനിതാ താരങ്ങള്‍ക്കൊപ്പം ഫെബ്രുവരിയില്‍ അവിടെ സന്ദര്‍ശിച്ചതായി വനിതാ ടെന്നിസ് അസോസിയേഷന് ചെയര്‍മാനും സി.ഇ.ഒയുമായ സ്റ്റീവ് സൈമണ്‍ പറഞ്ഞു. സൗദിയില്‍ ടെന്നിസ് കളിക്കാനുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യു.ടി.എ രൂപീകരണത്തിന് കാരണമായ യോഗത്തിന്റെ അമ്പതാം വാര്‍ഷിക ചടങ്ങില്‍ അദ്ദേഹം വിശദീകരിച്ചു.
പുരുഷ ടെന്നിസ് അസോസിയേഷനായ എ.ടി.പിയും സൗദിയുമായി ബന്ധപ്പെടുന്നുണ്ട്. സൗദിയില്‍ വനിതകളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെ പിന്തുണക്കേണ്ടതുണ്ടെന്നും ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും സൈമണ്‍ പറഞ്ഞു.
അടിസ്ഥാന സാഹചര്യം മാറണമെങ്കില്‍ ഇടപെടുകയാണ് വേണ്ടതെന്നും വിട്ടുനിന്ന് എങ്ങനെ സാഹചര്യം മാറ്റാന്‍ സാധിക്കുകയെന്നും സ്ത്രീസ്വാതന്ത്ര്യ വാദിയായ മുന്‍ ടെന്നിസ് ചാമ്പ്യന്‍ ബില്ലി ജീന്‍ കിംഗ് ചടങ്ങില്‍ ചോദിച്ചു.






