കള്ളസാക്ഷ്യം: മോദ്‌റിച്ചിനെതിരെ ക്രൊയേഷ്യയില്‍ കുറ്റപത്രം

സാഗ്‌രിബ് - അഴിമതിക്കേസില്‍ സാക്ഷിയായി വിചാരണ ചെയ്തപ്പോള്‍ കള്ളം പറഞ്ഞുവെന്നാരോപിച്ച് ദേശീയ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ലൂക്ക മോദ്‌റിച്ചിനും സഹതാരം ദേജാന്‍ ലോവ്‌റേനുമെതിരെ ക്രൊയേഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. ദീനാമൊ സാഗരിബ് ക്ലബ്ബിന്റെ മുന്‍ മേധാവി സ്ദ്രാവ്‌കൊ മാമിച്ചിനെതിരായ അഴിമതിക്കേസിലാണ് ഇരുവരും സാക്ഷികളായി ഹാജരായത്. ഇരുവരില്‍ നിന്നും ദീനാമോയില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ വിശദാംശങ്ങളാണ് തേടിയത്. 
2008 ല്‍ ദീനാമോയില്‍ നിന്ന് മോദ്‌റിച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനത്തില്‍ ചേര്‍ന്നിരുന്നു. 2012 ലാണ് റയല്‍ മഡ്രീഡിലെത്തിയത്. ലോവ്‌റേന്‍ 2010 ല്‍ ദീനാമോയില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബ് ലിയോണില്‍ ചേര്‍ന്നു. ഇപ്പോഴും അവിടെ തുടരുന്നു. രണ്ടു കളിക്കാര്‍ക്കുമെതിരെ 2018 ലും കള്ളസാക്ഷി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ പേരൊഴിവാക്കി. കളിക്കാരുടെ ട്രാന്‍സ്ഫറിന്റെ മറവില്‍ മാമിച് അഴിമതി നടത്തിയെന്നാണ് ആരോപണം. മാമിച് ഇപ്പോള്‍ ബോസ്‌നിയയില്‍ ഒളിവിലാണ്. 

Latest News